Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

നാര്‍സിസ്സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

ആത്മാനുരാഗവ്യക്തിത്വ വൈകല്യം സവിശേഷതയര്‍ഹിക്കുന്ന പദപ്രയോഗം തന്നെയാണിത്. വിശാലമായി പഠിക്കുകയാണെങ്കില്‍ ഇതില്‍ തന്നെ ഒരു കൂട്ടം വൈകല്യങ്ങള്‍ കാണപ്പെടുന്നതാണ്. ഇത്തരം വ്യക്തികള്‍ക്ക് ചെറുപ്പം മുതല്‍ ഒരു അസാധാരണത്വം ഉണ്ടായിരിക്കും. മറ്റുള്ളവരോട് ഇടപെടുന്നതിലും സഹകരിക്കു ന്നതിലും സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിലുമൊക്കെ അസാധാരണമായ വിധ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും നടക്കണം, നടന്നിരിക്കണം എങ്കിലെ സന്തുഷ്ടരാകുകയുള്ളു. മറ്റുള്ളവരുടെ അഭിപ്രായങ്ങളും, ആശയങ്ങളും ഇവര്‍ക്ക് പുല്ലുവിലയായിരിക്കും. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും മറ്റും ഒന്നുംതന്നെ ഇവര്‍ക്ക് ബാധകമല്ല. ഇവരുടെ തീരുമാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായി എന്തേങ്കിലും ചെയ്യുകയാണെങ്കില്‍ ദേഷ്യപ്പെടുകയോ പൊട്ടിതെറിക്കുകയോ സംഭവിക്കാം. ഒന്നുമല്ലെങ്കില്‍ മറ്റുള്ളവരുടെ പ്രവര്‍ത്തികളെ പൂര്‍ണ്ണമായും അവഹേളിക്കുകയോ നിന്ദിക്കുകയോ ചെയ്തിരിക്കും. ഇവരേക്കാള്‍ മികച്ചവര്‍ ആരും ഉണ്ടാകുവാന്‍ പാടില്ല എന്ന ചിന്താഗതി ശക്തമായിരിക്കും ഇവരില്‍. സ്വന്തം പ്രവര്‍ത്തികള്‍, സംസാരം, രൂപഭംഗി, സാമ്പത്തികശേഷി, സ്വത്ത് തുടങ്ങിയ എല്ലാത്തിലും ഇവര്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയില്‍ നിന്നുകാണുവാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ കൈയിലുള്ള വസ്തുതകളെ വാനോളം പുകഴ്ത്തിപറയുന്നത് ഇവര്‍ക്ക് അതീവ ആനന്ദം ഉളവാക്കുന്നു.

ഇനി പറയുന്ന 9 സവിശേഷതകളില്‍ ഏതെങ്കിലും അഞ്ചെണ്ണം ചെറുപ്പം മുതല്‍ ഒരാളില്‍ ഉണ്ടായിരിക്കുന്നുവെങ്കില്‍ പ്രസ്തുത വ്യക്തിക്ക് നാര്‍സിസ്സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാം.

1. അവനവനെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം. സ്വന്തം നേട്ടങ്ങളെ പെരുപ്പിച്ചുകാട്ടിയും കള്ളങ്ങള്‍ പറഞ്ഞും മറ്റുള്ളവരുടെ മുന്‍പില്‍ ആളാവുക. തന്‍റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള നിരന്തരശ്രമങ്ങള്‍.
2. താന്‍ മറ്റുള്ളവരെക്കാളെല്ലാം വളരെ മിടുക്കനാണെന്ന് സ്വപ്നം കണ്ടും, സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചും നടക്കുക. തന്‍റെ സൗന്ദര്യം, ബുദ്ധിശക്തി, ഭരണ നൈപുണി, ലൈംഗികശേഷി, കഴിവ്, സമ്പത്ത് തുടങ്ങിയവ മറ്റുള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ അധികമായി/അസാധാരണമാം വിധം മികച്ചതാണെന്ന ഭാവം.
3. താന്‍ സവിശേഷ കഴിവുകളുള്ള വ്യക്തിയാണെന്നും അതിനാല്‍ തത്തുല്ല്യ യോഗ്യതയുള്ളവരോട് മാത്രമേ ഇടപെടുകയുള്ളു എന്നുമുള്ള നിലപാട്
4. മറ്റുള്ളവരില്‍ നിന്ന് അമിതമായ ആരാധന ആഗ്രഹിക്കുന്നു.
5. മറ്റുള്ളവരെല്ലാം തന്‍റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധി.
6. സ്വന്തം സന്തോഷത്തിനുവേണ്ടി മറ്റുള്ളവരെ മുതലെടുക്കാന്‍ മടിയില്ലാത്ത പ്രക്യതം.
7. മറ്റുള്ളവരുടെ വികാരങ്ങളോ ആഗ്രഹങ്ങളോ മനസ്സിലാക്കാന്‍ കഴിവില്ലാത്ത പ്രക്യതം 8. മറ്റുള്ളവരോട് കാര്യമായ അസൂയ. എന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം തന്നോട് അസൂയയാണെന്ന വിശ്വാസം.
9. അപ്രതീക്ഷിതവും പലപ്പോഴും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റം. നല്ലോരുശതമാനം ജനങ്ങള്‍ ഈ തകരാറുമായി സമൂഹത്തില്‍ വിലസുന്നുണ്ട്. നൂറില്‍ 75% പുരുഷന്മാര്‍ ഈ തകരാറിന് വിധേയരാണ്. കൗമാരപ്രായത്തിലാണ് ആത്മാനുരാഗത്തിന്‍റെ വിത്ത് മുളയ്ക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ സ്വപ്നം കണ്ടു നടക്കുന്നതും, എന്തിനേയും നിഷേധിക്കുന്നതും, മല്‍സരബുദ്ധി കാട്ടുന്നതുമൊക്കെ കൗമാരപ്രായത്തില്‍ ഒരുപരിധി വരെ സാധാരണമാണ്. പ്രായം ഏറിവരുന്നതിന് അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ അപകടരമായ വ്യക്തിത്വ ക്രമക്കേടായി പരിണമിക്കും. കുടെയുള്ളവര്‍ എല്ലാം തന്‍റെ സന്തോഷത്തിനുവേണ്ടി യുള്ള വെറും ڇഉപകരണങ്ങള്‍ڈ മാത്രമാണ് എന്ന ചിന്തയാണ് നാര്‍സിസ്സിസ്റ്റിക്ക് പേഴ്സാണാലിറ്റി ഡിസോര്‍ഡര്‍ ബാധിച്ചവരുടെ ചിന്താവൈകല്യം. ജീവിതത്തില്‍ എന്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്നത് അനുസരിച്ച് നാര്‍സിസ്സിസ്റ്റിക് വ്യക്തികളെ അഥവാ ആത്മാനുരാഗികളെ രണ്ടായി തരം തിരിക്കുന്നു. ധൈഷണിക ആത്മാനുരാഗികളും, ശാരീരിക ആത്മാനുരാഗികളും. തന്‍റെ ബുദ്ധിപരമായ കഴിവുകളെക്കുറിച്ച് അമിതമായി അഭിമാനം കൊള്ളുന്നവരാണ് ڇധൈഷണിക ആത്മാനുരാഗികള്‍(ഇലൃലയൃമഹ ിമൃരശശൈെേെ)ڈ. ഇത്തരക്കാര്‍ തങ്ങളുടെ ബുദ്ധി, വായനശീലം, വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യം, ഭരണനിപുണത, പ്രവര്‍ത്തനശേഷി എന്നിവയെപ്പറ്റി പൊതുവെ വാചാലാരാകുന്നു. എന്നാല്‍, ശാരീരിക ആത്മാനുരാഗികള്‍(ടീാമശേര ിമൃരശശൈെേെ) തങ്ങളുടെ സൗന്ദര്യം, കായികക്ഷമത, ലൈംഗികശേഷി, തുടങ്ങിയ ശാരീരിക ഗുണങ്ങളെക്കുറിച്ചാണ് അമിതമായി അഭിമാനിക്കുക. മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കാനും അവരുടെ വേദനകള്‍ മനസ്സിലാക്കാനും ഇവര്‍ക്ക് തീരെ കഴിവുണ്ടായിരിക്കില്ല.